Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Release Date

'ച​ത്താ​പ​ച്ച: റിം​ഗ് ഓ​ഫ് റൗ​ഡീ​സ്' ജ​നു​വ​രി 22നെ​ത്തും

യു​വാ​ക്ക​ളു​ടെ ഇ​ട​യി​ൽ ഏ​റെ ഹ​ര​മാ​യ റ​സ്‌​ലിം​ഗ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ന​വാ​ഗ​ത​നാ​യ അ​ദ്വൈ​ത് നാ​യ​ർ ഒ​രു​ക്കു​ന്ന ച​ത്താ പ​ച്ച: റിം​ഗ് ഓ​ഫ് റൗ​ഡീ​സ് തീ​യ​റ്റ​റു​ക​ളി​ലേ​ക്ക്. ചി​ത്രം ജ​നു​വ​രി 22ന് ​റി​ലീ​സ് ചെ​യ്യും.

റീ​ൽ വേ​ൾ​ഡ് എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ ര​മേ​ഷ്. എ​സ്. രാ​മ​കൃ​ഷ്ണ​ൻ, റി​തേ​ഷ് എ​സ്. രാ​മ​കൃ​ഷ്ണ​ൻ, ഷി​ഹാ​ൻ ഷൗ​ക്ക​ത്ത് എ​ന്നി​വ​രാ​ണ് ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് ഡേ​റ്റ് അ​നൗ​ൺ​സ് ചെ​യ്തു കൊ​ണ്ട് പു​റ​ത്തി​റ​ങ്ങി​യ പോ​സ്റ്റ​റി​ൽ 'എം' ​എ​ന്ന് അ​ട​യാ​ള​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത് മ​മ്മു​ട്ടി​യു​ടെ സാ​ന്നി​ധ്യ​മാ​ണോ എ​ന്ന ആ​കാം​ക്ഷ​യും കൗ​തു​ക​വും ഇ​ന്ന് ച​ല​ച്ചി​ത്ര രം​ഗ​ത്ത് ഏ​റെ ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്നു.

ഫോ​ർ​ട്ടു കൊ​ച്ചി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​ക്ഷ​ൻ, കോ​മ​ഡി ത്രി​ല്ല​റാ​യാ​ണ് സി​നി​മ ഒ​രു​ക്കി​യ​ത്. അ​ർ​ജു​ൻ അ​ശോ​ക​ൻ, റോ​ഷ​ൻ മാ​ത്യു, ഇ​ഷാ​ൻ ഷൗ​ക്ക​ത്ത്, വി​ശാ​ഖ് നാ​യ​ർ എ​ന്നി​വ​ർ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

സി​ദ്ദി​ഖ്, സാ​യ്കു​മാ​ർ, മു​ത്തു​മ​ണി, ദ​ർ​ശ​ൻ സാ​ബു വൈ​ഷ്ണ​വ് ബി​ജു, കാ​ർ​മ​ൻ. എ​സ്. മാ​ത്യു, ഖാ​ലി​ദ് അ​ൽ അ​മേ​രി, തെ​സ്നി​ഖാ​ൻ, ല​ഷ്മി മേ​നോ​ൻ, റാ​ഫി, ദെ​ർ​ത​ഗ്ന​ൻ സാ​ബു, ശ്യാം ​പ്ര​കാ​ശ്, വൈ​ഷ്ണ​വ് ബി​ജു, മി​നോ​ൺ, വേ​ദി​ക ശ്രീ​കു​മാ​ർ, സ​രി​ൻ ശി​ഹാ​ബ്, ഓ​ർ​ഹാ​ൻ ആ​ൽ​വി​ൻ മു​കു​ന്ദ്, ആ​ർ​ച്ചി​ത് അ​ഭി​ലാ​ഷ്,തോ​ഷ് & തോ​ജ് ക്രി​സ്റ്റി, ആ​ഷ്ലി ഐ​സ​ക്ക് ഏ​ബ്ര​ഹാം, എ​ന്നി​വ​രും പ്ര​ധാ​ന താ​ര​ങ്ങ​ളാ​ണ്.

സു​മേ​ഷ് ര​മേ​ഷ് എ​ന്ന ഹി​റ്റ് ചി​ത്ര​ത്തി​നു തി​ര​ക്ക​ഥ ഒ​രു​ക്കി​യ സ​നൂ​പ് തൈ​ക്കൂ​ട​മാ​ണ് തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത്. ഗാ​ന​ങ്ങ​ൾ - വി​നാ​യ​ക് ശ​ശി​കു​മാ​ർ. പ​ശ്ചാ​ത്ത​ല സം​ഗീ​തം - മു​ജീ​ബ് മ​ജീ​ദ്. ഛായാ​ഗ്ര​ഹ​ണം -ആ​ന​ന്ദ്.​സി. ച​ന്ദ്ര​ൻ, അ​ഡി​ഷ​ണ​ൽ ഫോ​ട്ടോ​ഗ്രാ​ഫി -ജോ​മോ​ൻ. ടി. ​ജോ​ൺ, സു​ദീ​പ് ഇ​ള​മ​ൺ, എ​ഡി​റ്റിം​ഗ് - പ്ര​വീ​ൺ പ്ര​ഭാ​ക​ർ. ക​ലാ​സം​വി​ധാ​നം - സു​നി​ൽ ദാ​സ്.

മേ​ക്ക​പ്പ്- റോ​ണ​ക്സ് സേ​വ്യ​ർ. ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ -അ​രീ​ഷ് അ​സ്‌​ലം, ജി​ബി​ൻ ജോ​ൺ, സ്റ്റി​ൽ​സ് - അ​ർ​ജു​ൻ ക​ല്ലിം​ഗ​ൽ, പ​ബ്ളി​സി​റ്റി ഡി​സൈ​ൻ -യെ​ല്ലോ ടൂ​ത്ത്, എ​ക്സി​ക്കു​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ - എ​സ്. ജോ​ർ​ജ്, ലൈ​ൻ പ്രൊ​ഡ്യൂ​സ​ർ - എ​സ്. ജോ​ർ​ജ്, ലൈ​ൻ പ്രൊ​ഡ്യൂ​സ​ർ - സു​നി​ൽ സിം​ഗ് -പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജേ​ഴ​സ് - ജോ​ബി ക്രി​സ്റ്റി. റ​ഫീ​ഖ്, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്കു​ട്ടീ​വ് - പ്ര​സാ​ദ് ന​മ്പ്യാ​ങ്കാ​വ്, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ - പ്ര​ശാ​ന്ത് നാ​രാ​യ​ണ​ൻ, വെ​ഫ​യ​ർ ഫി​ലിം​സ് ഈ ​ചി​ത്രം കേ​ര​ള​ത്തി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ക്കു​ന്നു.

Movies

മ​മ്മൂ​ട്ടി ചി​ത്രം ക​ളങ്കാവൽ ഡി​സം​ബ​ർ അ​ഞ്ചി​ന്

മ​മ്മൂ​ട്ടി, വി​നാ​യ​ക​ൻ എ​ന്നി​വ​രെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ജി​തി​ൻ കെ. ​ജോ​സ് സം​വി​ധാ​നം നി​ർ​വ​ഹി​ച്ച ക​ളങ്കാവൽ ഡി​സം​ബ​ർ അ​ഞ്ചി​ന് ആ​ഗോ​ള റി​ലീ​സാ​യി തി‌​യ​റ്റ​റു​ക​ളി​ലെ​ത്തും.

മ​മ്മൂ​ട്ടി ക​മ്പ​നി നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്രം വേ​ഫ​റ​ർ ഫി​ലിം​സ് കേ​ര​ള​ത്തി​ൽ വി​ത​ര​ണ​ത്തി​നെ​ത്തി​ക്കു​ന്നു. ജി​ഷ്ണു ശ്രീ​കു​മാ​റും ജി​തി​ൻ കെ ​ജോ​സും ചേ​ർ​ന്ന് തി​ര​ക്ക​ഥ ര​ചി​ച്ച ക​ളങ്കാവൽ മ​മ്മൂ​ട്ടി ക​മ്പ​നി​യു​ടെ ബാ​ന​റി​ൽ നി​ർ​മി​ക്കു​ന്ന ഏ​ഴാ​മ​ത്തെ ചി​ത്ര​മാ​ണ്.

നേ​ര​ത്തെ ന​വം​ബ​ർ 27 ന് ​റി​ലീ​സ് പ്ര​ഖ്യാ​പി​ച്ചി​രു​ന്ന ചി​ത്രം ഡി​സം​ബ​ർ അ​ഞ്ചി​ലേ​ക്ക് റി​ലീ​സ് നീ​ട്ടു​ക​യാ​യി​രു​ന്നു. ദു​ൽ​ഖ​ർ സ​ൽ​മാ​ൻ നാ​യ​ക​നാ​യെ​ത്തി​യ സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം കു​റു​പ്പി​ന്‍റെ ക​ഥ ഒ​രു​ക്കി ശ്ര​ദ്ധ നേ​ടി​യ ജി​തി​ൻ കെ. ​ജോ​സ് ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ക​ളങ്കാവൽ.

നേ​ര​ത്തെ പു​റ​ത്തു വ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യ്‌​ല​ർ വ​മ്പ​ൻ പ്രേ​ക്ഷ​ക ശ്ര​ദ്ധ​യാ​ണ് നേ​ടി​യെ​ടു​ത്ത​ത്. മ​മ്മൂ​ട്ടി എ​ന്ന മ​ഹാ​ന​ട​ന്‍റെ മാ​ജി​ക് ഒ​രി​ക്ക​ൽ കൂ​ടി വെ​ള്ളി​ത്തി​ര​യി​ൽ എ​ത്തു​മെ​ന്ന സൂ​ച​ന​യാ​ണ് ട്രെ​യ്‌​ല​ർ ന​ൽ​കി​യ​ത്. ക്രൈം ​ഡ്രാ​മ​യാ​യി ഒ​രു​ക്കി​യ ചി​ത്ര​ത്തി​ൽ, മ​മ്മൂ​ട്ടി​ക്കൊ​പ്പം ഗം​ഭീ​ര പ്ര​ക​ട​നം കൊ​ണ്ട് വി​നാ​യ​ക​നും കൈ​യ​ടി നേ​ടു​മെ​ന്നും ട്രെ​യ്‌​ല​ർ കാ​ണി​ച്ചു ത​രു​ന്നു​ണ്ട്.

ട്രെ​യ്‌​ല​റി​നു മു​ൻ​പ് പു​റ​ത്തു​വ​ന്ന, ചി​ത്ര​ത്തി​ലെ നി​ലാ കാ​യും... എ​ന്ന വ​രി​ക​ളോ​ടെ ആ​രം​ഭി​ക്കു​ന്ന ഗാ​ന​ത്തി​നും മി​ക​ച്ച പ്രേ​ക്ഷ​ക പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്.

എ​ട്ടു മാ​സ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം തി​യ​റ്റ​റു​ക​ളി​ൽ എ​ത്തു​ന്ന മ​മ്മൂ​ട്ടി ചി​ത്ര​മെ​ന്ന നി​ല​യി​ൽ വ​ലി​യ ആ​വേ​ശ​ത്തോ​ടെ​യാ​ണ് മ​ല​യാ​ള സി​നി​മാ പ്രേ​മി​ക​ൾ ക​ളങ്കാവൽ കാ​ത്തി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ, പോ​സ്റ്റ​റു​ക​ൾ എ​ന്നി​വ​യും പ്രേ​ക്ഷ​ക​ർ​ക്കി​ട​യി​ൽ വ​ലി​യ പ്ര​തി​ക​ര​ണം നേ​ടി​യി​രു​ന്നു.

സെ​ൻ​സ​റിം​ഗ് പൂ​ർ​ത്തി​യാ​ക്കി​യ ചി​ത്ര​ത്തി​ന് യു/​എ 16+ സ​ർ​ട്ടി​ഫി​ക്ക​റ്റ് ആ​ണ് ല​ഭി​ച്ച​ത്. മ​മ്മൂ​ട്ടി​യു​ടെ ക​രി​യ​റി​ലെ ത​ന്നെ ഏ​റ്റ​വും വ്യ​ത്യ​സ്ത​മാ​യ ഒ​രു വേ​ഷ​പ്പ​ക​ർ​ച്ച​യു​മാ​യി എ​ത്തു​ന്ന ചി​ത്ര​ത്ത​ക്കു​റി​ച്ച് വ​ലി​യ പ്ര​തീ​ക്ഷ​യും ആ​കാം​ക്ഷ​യു​മാ​ണ് പ്രേ​ക്ഷ​ക​ർ​ക്കു​ള്ള​ത്.

എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ- ജോ​ർ​ജ് സെ​ബാ​സ്റ്റ്യ​ൻ, ഛായാ​ഗ്ര​ഹ​ണം- ഫൈ​സ​ൽ അ​ലി, സം​ഗീ​തം - മു​ജീ​ബ് മ​ജീ​ദ്, എ​ഡി​റ്റ​ർ പ്ര​വീ​ൺ പ്ര​ഭാ​ക​ർ, ലൈ​ൻ പ്രൊ​ഡ്യൂ​സ​ർ- സു​നി​ൽ സിം​ഗ്, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- അ​രോ​മ മോ​ഹ​ൻ, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ- ഷാ​ജി ന​ടു​വി​ൽ, ഫൈ​ന​ൽ മി​ക്സ്- എം. ​ആ​ർ. രാ​ജാ​കൃ​ഷ്ണ​ൻ.

ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ- ബോ​സ്, മേ​ക്ക​പ്പ്- അ​മ​ൽ ച​ന്ദ്ര​ൻ, ജോ​ർ​ജ് സെ​ബാ​സ്റ്റ്യ​ൻ, വ​സ്ത്രാ​ല​ങ്കാ​രം- അ​ഭി​ജി​ത്ത് സി, ​വ​രി​ക​ൾ- വി​നാ​യ​ക് ശ​ശി​കു​മാ​ർ, ഹ​രി​ത ഹ​രി ബാ​ബു, ക​ള​റി​സ്റ്റ്- ലി​ജു പ്ര​ഭാ​ക​ർ, സം​ഘ​ട്ട​നം- ആ​ക്ഷ​ൻ സ​ന്തോ​ഷ്, സൗ​ണ്ട് ഡി​സൈ​ൻ- കി​ഷ​ൻ മോ​ഹ​ൻ, വി​എ​ഫ്എ​ക്സ് സൂ​പ്പ​ർ​വൈ​സ​ർ- എ​സ് സ​ന്തോ​ഷ് രാ​ജു, വി​എ​ഫ്എ​ക്സ് കോ​ഓ​ർ​ഡി​നേ​റ്റ​ർ- ഡി​ക്സ​ൻ പി ​ജോ.

വി​എ​ഫ്എ​ക്സ്- വി​ശ്വ എ​ഫ് എ​ക്സ്, സി​ങ്ക് സൗ​ണ്ട്- സ​പ്ത റെ​ക്കോ​ർ​ഡ്സ്, സ്റ്റി​ൽ​സ്- നി​ദാ​ദ്, ടൈ​റ്റി​ൽ ഡി​സൈ​ൻ- ആ​ഷി​ഫ് സ​ലീം, പ​ബ്ലി​സി​റ്റി ഡി​സൈ​ൻ​സ്- ആ​ന്‍റ​ണി സ്റ്റീ​ഫ​ൻ, ആ​ഷി​ഫ് സ​ലീം, ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ്- വി​ഷ്ണു സു​ഗ​ത​ൻ, ഓ​വ​ർ​സീ​സ് ഡി​സ്ട്രി​ബൂ​ഷ​ൻ പാ​ർ​ട്ണ​ർ- ട്രൂ​ത് ഗ്ലോ​ബ​ൽ ഫി​ലിം​സ്, പി​ആ​ർ​ഒ - വൈ​ശാ​ഖ് സി. ​വ​ട​ക്കേ​വീ​ട്, ജി​നു അ​നി​ൽ​കു​മാ​ർ.

Latest News

Up